നീയീ ഭൂമിയിലാദ്യമായറിഞ്ഞ സ്പർശനവും, സ്നേഹവും, ത്യാഗവും എല്ലാം ഒരു സ്ത്രീയുടേതായിരുന്നു..
നിന്റെ മാതാവെന്ന ആ പുണ്യമാണ് നിന്നെ മുലപ്പാലാമൃതൂട്ടിയത്.
നിനക്ക് നോവുമ്പോൾ നിന്നെക്കാൾ നൊന്തു ആ മനം.
നീ സന്തോഷിക്കുമ്പോൾ നിന്നെക്കാൾ സന്തോഷിച്ചു ആ ഹൃദയം.
നീ എന്ന ചിന്ത മാത്രമായിരുന്നു ഊണിലും ഉറക്കിലും എല്ലാം.
നിനക്ക് വേണ്ടി മാറ്റി വെച്ചു പ്രിയപ്പെട്ടതെല്ലാം.
നിന്റെ ഓരോ വളർച്ചയിലും താങ്ങായി തണലായി കൂടെ നിന്നു.
ആ കണ്ണുകൾ നനയാൻ നീ ഇട വരുത്തരുത്, ആ ഹൃദയം തപിക്കാൻ നീയൊരു ഹേതുവാകരുത്. ആ കൈകൾക്കു നീ വിശ്രമം നൽകണം. ആ കരളിന് നീ ആനന്ദം പകരണം. ആ മനസ്സിന്റെ സന്തോഷത്തിലും സന്താപത്തിലും നീയൊരു മേഘത്തണലാകണം.
പൊന്നുമോനെ... നിന്റെ മാതാവ് ഭൂമിയിൽ മറ്റൊന്നും പകരം വെക്കാനാവാത്ത വിലമതിക്കാനാവാത്ത രത്നമാണ്...!!
വിശ്വത്തിനു മുഴുവൻ കാരുണ്യമായ് പെയ്തിറങ്ങിയ സ്നേഹദൂതൻ പറഞ്ഞതും അതാണല്ലോ..."മാതാവിൻ കാലടി കീഴിലാണ് ശാശ്വത ഭവനം" എന്ന്..
അവൾ സ്ത്രീ...
നിന്നെപോലെ നിന്റെ മാതാവ് കഷ്ട്ടപ്പെട്ടു വളർത്തിയ നിന്റെ കുഞ്ഞു പെങ്ങൾ.. ഏട്ടനായ നിന്റെ കിലുക്കാം പെട്ടി, കുസൃതിക്കാരി, അവൾക്കായി നീ തോറ്റു കൊടുക്കുമ്പോൾ അവളുടെ ജയത്തിലെ സന്തോഷം അവളെക്കാൾ നിന്നെ സന്തോഷിപ്പിക്കുന്നു..
അരുതാത്തൊരു നോട്ടം പോലും അവളുടെ മേൽ വീണു എന്നറിഞ്ഞാൽ, അർഹതയില്ലാത്ത ഒരു വാക്ക് അവളുടെ കാതിൽ പതിഞ്ഞു എന്നറിഞ്ഞാൽ നിന്നിലെ പൗരുഷം ചോര തിളക്കുന്നു.
അകന്നിരിക്കുമ്പോൾ എത്ര കേട്ടാലും മതി വരാത്ത വിശേഷം ആണവൾ നിനക്ക്. ഒരാളുടെ കൈപിടിച്ച് അവളെ പടിയിറക്കുമ്പോൾ ചിരിക്കുന്ന ചുണ്ടിനു പിന്നിൽ നുറുങ്ങുന്ന ഹൃദയത്തിന്റെ തുളുമ്പൽ നീ മറച്ചു വെക്കുന്നു.. അതെ അവൾ നിനക്ക് വെറുമൊരു സ്ത്രീയല്ല, നിന്റെ ചങ്കിലെ പിടപ്പാണവൾ..!!
കാരുണ്യത്തിൻ ദൂതൻ മൊഴിഞ്ഞുവല്ലോ, രണ്ടോ, മൂന്നോ സഹോദരിമാരോട് അവർക്കു നന്മ ചെയ്തു കൊടുത്ത് സഹവർത്തിക്കുന്നതും, അവരുടെ കാര്യത്തിൽ നാഥനെ സൂക്ഷിക്കുകയും ചെയ്യുന്നവന് സ്വർഗ്ഗാരാമം ഉണ്ടെന്ന്..!!
അവൾ സ്ത്രീ..
നിന്റെ കലാലയത്തിലെ സഹപാഠിയാണ്, ജോലി സ്ഥലത്തെ സഹപ്രവർത്തകയാണ്. നിന്റെ നോട്ടവും വാക്കും മാന്യമായി മാത്രം കൊടുക്കേണ്ടവൾ.
അവളുടെ സംസ്കാരം എന്തായിരുന്നാലും നിന്റെ സംസ്കാരം ഉടയാതിരിക്കണം. നിന്റെ കുഞ്ഞു പെങ്ങളെ പോൽ അവളൊരു മാതാവിന്റെയും പിതാവിന്റെയും കണ്ണിലുണ്ണിയാണ്. അവളുടെ ചാരിത്ര്യം അവരുടെ നെഞ്ചിൻ കൂടിലെ അണയാത്ത ദീപമാണ്. അവൾ നിന്നരികിലൂടെ പോകുമ്പോൾ സുരക്ഷിതയായിരിക്കണം. നിന്റെ കണ്ണുകൾ അവളുടെ സൗന്ദര്യത്തിൽ വീണു പോകുന്നതാവരുത്, അവൾക്കു ചുറ്റിലുമുള്ള തിന്മയുടെ കറുപ്പിലേക്കു തിരിയുന്ന വിളക്കുകളാകണം.
അവൾ സ്ത്രീ...
ദാരിദ്ര്യത്താൽ കടത്തിണ്ണയിലും തെരുവിലും അലയുന്നവളാണ്. നിന്നിലെ പൗരുഷം അവളുടെ മേൽ തുണയാകണം. വീണു കിടക്കും ഉടയാടകൾ സഹോദരക്കണ്ണിനാൽ പുതപ്പിച്ചു കൊടുക്കണം. നിന്നിലെ മനുഷ്യത്വം അവൾക്കു വേണ്ടിയൊരു അന്തിക്കൂര പണിതു കൊടുക്കണം...
ലോകം കണ്ട ഏറ്റവും നല്ല വ്യക്തിത്വം (സ) പറഞ്ഞുവല്ലോ നിങ്ങളിൽ ഏറ്റവും മാന്യൻ സ്ത്രീകളോട് നന്നായി പെരുമാറുന്നവൻ ആണെന്ന്..!!
അവൾ സ്ത്രീ...
നിന്റെ ഇണയാണവൾ. നിന്നെ വിശ്വസിച്ചു നിന്നെ ആശ്രയിച്ചു നിന്നോടൊത്തെന്നും കഴിയാൻ കൂടെ വന്നവൾ.
നിന്റെ കുഞ്ഞിന് ജന്മം നല്കിയവൾ.
നീയവൾക്ക് വേദനകളിൽ തലോടലാകണം,
വിഷമങ്ങളിൽ താങ്ങാവണം,
അവളുടെ മോഹങ്ങൾ പൂക്കുന്നത് നിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കണം.
അവളുടെ വിശ്രമങ്ങൾ നിന്റെ ആനന്ദമാവണം.
അവളുടെ ഭാരങ്ങൾ നിന്റെ വേവലാതിയാകണം.
അവളുടെ ആഗ്രഹങ്ങൾ നിന്റെ പൂവിടുന്ന സ്വപ്നങ്ങളാകണം. അവളുടെ ന്യൂനതകളെ മറച്ചു വെക്കുന്ന വസ്ത്രമാകണം നീ.
ലോകാനുഗ്രഹി(സ) പറഞ്ഞുവല്ലോ.. സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ രക്ഷിതാവിനെ സൂക്ഷിക്കുക, നാഥനിൽ നിന്നുള്ള ഒരു വിശ്വസ്‌തമൂല്യം എന്ന നിലക്കാണ് നിങ്ങളവരെ സ്വീകരിച്ചിട്ടുള്ളത്.
മകനേ...!!
വീട്ടിനകത്തും പുറത്തും സ്ത്രീയെന്നാൽ നിനക്കേറെ പ്രിയപ്പെട്ടതാകണം.
നിന്റെ കരങ്ങളിൽ അവളെന്തു രൂപത്തിലും സുരക്ഷിതയാവണം.
നിന്റെ പൗരുഷം അവളുടെ കാവലാകണം.
നിന്റെ സമ്പാദ്യം അവളുടെ തണലാകണം.
നിന്റെ മാന്യത അവളുടെ മേൽ കാരുണ്യമാകണം..
അതെ! നിന്റെ രക്ഷിതാവ് നിന്നെ അവളെക്കാൾ ബലവാനാക്കി, "നിനക്കവളേക്കാൾ ഒരു പദവി കൂട്ടി നൽകി" ആ പദവിയുടെ മഹത്വം നിന്റെ സംസ്കാരത്തിലൂടെ അവൾ തിരിച്ചറിയണം.
ത്വാഹിറ ഇബ്രാഹിം നാലകത്ത്
ത്വാഹിറ ഇബ്രാഹീം നാലകത്ത്.തിരുനെല്ലൂരിന്റെ അയല്‍ മഹല്ലായ എളവള്ളി സ്വദേശിനി.പെരിങ്ങാടുമായി വേരുകളുള്ള ത്വാഹിറ ദോഹ ബാങ്ക് ഉദ്യോഗസ്ഥനായ അബ്‌ദുല്‍ വഹാബിന്റെ സഹധര്‍മ്മിണിയാണ്.കുടുംബസമേതം ദോഹയില്‍ താമസിക്കുന്നു.

0 comments:
Post a Comment
Note: only a member of this blog may post a comment.